മകൻ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഉടൻ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അവയ് ലെബിൾ പൊളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് കോടിയേരി കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടത്.ബിനോയ് കോടിയേരിക്കെതിരായ ആരോപണം സിവിൽ കേസ് മാത്രമാണെന്നും, വിഷയം പാർട്ടി പരിഗണിക്കേണ്ട കാര്യമില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. അതേസമയം, കോടിയേരിയുടെ മകനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ തിരുവനന്തപുരത്ത് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവർ ദുബായ് കമ്പനി പ്രതിനിധികളുമായി ചർച്ച മകനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വൻ വിവാദമായതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്രനേതൃത്വത്തിന് വിശദീകരണം നൽകിയത്. മകന്റെ പേരിലുള്ള കേസ് എത്രയും പെട്ടെന്ന് പരിഹരിക്കാമെന്നും കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.അതേസമയം, ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പാർട്ടിയുടെ അവയ് ലെബിൾ പൊളിറ്റ് ബ്യൂറോ കഴിഞ്ഞദിവസം ചർച്ച ചെയ്തെന്നാണ് സൂചന. മകനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനെ സംബന്ധിച്ച് നേരത്തെ അറിഞ്ഞിട്ടും, വിഷയം പരിഹരിക്കാൻ കോടിയേരി ശ്രമിച്ചില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.അതിനിടെ, ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ തിരുവനന്തപുരത്ത് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ളവർ ദുബായ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്